പോപ്കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് തീവണ്ടി എന്ന ടോവിനോ നായകനായ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരമാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന ഒരൊറ്റ ചിത്രത്തിലൂടെ താരം ഏറെ ജനശ്രദ്ധ നേടിയെടുത്തു. അതിലൂടെ കൂടുതൽ അവസരങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോൾ അഭിനയരംഗത്തും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുകയാണ് സംയുക്ത മേനോൻ.
സംയുക്ത മേനോൻ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്. താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ ആരാധകർക്കായി പങ്കുവെച്ചത്. നിമിഷനേരം കൊണ്ടാണ് ആരാധകർ ഈ വീഡിയോ ഏറ്റെടുത്തത്. താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ജന്മദിനം ആഘോഷിക്കുവാൻ കൂടെയുണ്ടായിരുന്നത്.