ബംഗളുരുവിൽ വെച്ച് കന്നഡ നടി സംയുക്ത ഹെഗ്ഡെയ്ക്കും സുഹൃത്തുക്കൾക്കും നേരെ ആൾക്കൂട്ട ആക്രമണം ഉണ്ടായി. പൊതുസ്ഥലത്ത് നടിയും സുഹൃത്തുക്കളും അൽപവസ്ത്രം മാത്രം അണിഞ്ഞുകൊണ്ട് വർക്ക്ഔട്ട് ചെയ്തതിനെ തുടർന്നാണ് ആളുകൾ ആക്രമിച്ചത്. കന്നഡ ഇൻഡസ്ട്രിയിൽ സിനിമാ നടിമാർ ലഹരി മരുന്ന് കേസിൽ അറസ്റ്റിലാകുന്ന പശ്ചാത്തലത്തിലാണ് സംയുക്തയ്ക്കു നേരെ ആളുകളിൽ നിന്നും ആക്രമണം ഉണ്ടായത്. സംയുക്തയും ഈ ഗ്യങ്ങിൽ ഉണ്ട് എന്ന് ആരോപിച്ചു കൊണ്ടാണ് ആളുകൾ പ്രതിഷേധിച്ചത്. താരം ഇതെല്ലാം തന്റെ മൊബൈലിൽ ഷൂട്ട് ചെയ്യുകയുണ്ടായി.
താരത്തിന്റെ വാക്കുകൾ:
ഞാനും രണ്ട് സുഹൃത്തുക്കളും ബംഗലൂരു അഗര ലേക്േകിനു സമീപം വർക്കൗട്ട് ചെയ്യുകയായിരുന്നു. പെട്ടന്നാണ് പ്രായമായൊരു സ്ത്രീ ഞങ്ങളുെട അരികിൽ വന്ന് പ്രശ്നം തുടങ്ങിയത്. കാബ്റേ ഡാൻസ് കളിക്കുകയായിരുന്നോ എന്നായിരുന്നു അവരുടെ ചോദ്യം. ഞാൻ സ്പോർട്സ് ബ്രാ ധരിച്ചായിരുന്നു വർക്കൗട്ട് ചെയ്തിരുന്നത്. ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് എനിക്ക് എന്തെങ്കിലും പറ്റിയാൽ കരഞ്ഞുകൊണ്ടു വന്നാൽ പോലും ആരും സഹായിക്കില്ലെന്ന് അവർ പറഞ്ഞു. ഇത് ശ്രദ്ധിക്കാൻ തുടങ്ങിയ കുറച്ച് ആളുകളും ഞങ്ങൾക്കെതിരെ തിരിഞ്ഞു.’
അവർ പിന്നീട് അസഭ്യം പറയാന് തുടങ്ങി. ഞാനും ഡ്രഗ് റാക്കെറ്റിൽ ഉണ്ടെന്നായിരുന്നു അവരുടെ ആരോപണം. ഞങ്ങളെ അവർ പാർക്കിൽ ലോക്ക് ചെയ്തു. അതിനു ശേഷം പൊലീസെത്തി ഞങ്ങളെ എല്ലാവരെയും സ്റ്റേഷനിൽ കൊണ്ടുപോയി. അവിടെ എത്തിയിട്ടും പ്രായമായ സ്ത്രീ ഞങ്ങൾക്കു നേരെ അലറുകയായിരുന്നു. അതിലൊരു പൊലീസുകാരനാണ് ഞങ്ങളെ അവിടെ നിന്നും രക്ഷിച്ച് തിരിച്ചയച്ചത്.’
സത്യത്തിൽ ഇതൊക്കെ നടന്നത് പട്ടാപകലാണെന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം. അതും പബ്ലിക് പാർക്കിൽ. സ്പോർട്സ് വസ്ത്രം അണിഞ്ഞ് വർക്കൗട്ട് ചെയ്ത എന്നെ ഒരു സ്ത്രീയാണ് അപമാനിച്ചത്. ഞങ്ങൾ എന്തു തെറ്റാണ് ചെയ്തത്. ഇത്തരം സദാചാരം ചോദ്യം ചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചു.
The future of our country reflects on what we do today. We were abused and ridiculed by Kavitha Reddy at Agara Lake@BlrCityPolice @CPBlr
There are witnesses and more video evidence
I request you to look into this#thisisWRONG
Our side of the storyhttps://t.co/xZik1HDYSs pic.twitter.com/MZ8F6CKqjw— Samyuktha Hegde (@SamyukthaHegde) September 4, 2020