തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് സംയുക്ത മേനോന്. തമിഴിലാണ് ആദ്യമായി അരങ്ങേറ്റം നടത്തിയതെങ്കിലും താരത്തെ പ്രേക്ഷകര്‍ അറിഞ്ഞ് തുടങ്ങിയത് ടോവിനോയുടം നായികയായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെയായിരുന്നു. ഇപ്പോഴിതാ സംയുക്തയുടെ പുതിയ ചിത്രത്തിന്റെ ലുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ ആണ് പുറത്തിറക്കിയത്. ഗ്ലാമര്‍ ലുക്കിലാണ് സംയുക്ത മേനോന് ഈ പോസ്റ്ററില്‍ തിളങ്ങിയത്.
ചിത്രത്തിന്റെ പേരിലും ഏറെ കൗതുകമുണ്ട്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായാണ് ‘എരിഡ’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
നാസ്സര്‍,കിഷോര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് പേരടി,ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ഒന്നിച്ചാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എസ് ലോകനാഥനാണ്, വൈ വി രാജേഷാണ് തിരക്കഥ ചിത്രത്തിന്റെ ഒരുക്കുന്നത്, എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത് സുരേഷ് അരസ് ആണ്.