വളരെ ചുരുക്കം സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സംയുക്ത മേനോന്. മോഡലിംഗ് രംഗത്തു നിന്നാണ് സംയുക്ത സിനിമയിലേക്ക് എത്തിയത്. തമിഴ് സിനിമകളിലും സംയുക്ത അഭിനയിച്ചിട്ടുണ്ട്. പോപ്കോണ്‍ എന്ന സിനിമയിലൂടെയായിരുന്നു സംയുക്തയുടെ അരങ്ങേറ്റം. തീവണ്ടി എന്ന സിനിമയിലൂടെ ആദ്യം നായികയുമായി.
ഇരിഡ എന്ന സിനിമയിലാണ് അവസാനമായി സംയുക്ത അഭിനയിച്ചത്. വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധായകന്. കന്നഡ സിനിമയിലും സംയുക്ത സാനിധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണ്. ഗാളിപ്പെട്ട എന്നാണ് ചിത്രത്തിന്റെ പേര്..
ഇപ്പോഴിതാ സംയുക്തയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സെറ്റും മുണ്ടുമണിഞ്ഞ് സുന്ദരിയായാണ് സംയുക്ത ചിത്രങ്ങളിലുള്ളത്. ചായഗ്രാഹകന് ഫൈസ് സിദ്ദിഖ് ആണ് ചിത്രങ്ങളെടുത്തത്.
View this post on Instagram