സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി സംയുക്ത മേനോന്റെ ബാത്ത്റോബ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. തൂവെള്ള നിറത്തിലെ ബാത്ത്റോബ് ധരിച്ച്, ഒരു കയ്യില്‍ ജ്യൂസുമായാണ് താരം പോസ് ചെയ്യുന്നത്. ഫോട്ടോകളില്‍ ചിലതില്‍ സംയുക്ത പൊട്ടിച്ചിരിക്കുന്നുണ്ട്. തന്നെ പൊട്ടിചിരിപ്പിച്ചത് എന്താണെന്ന് സംയുക്ത പ്രേക്ഷകരോട് ചോദിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ആലോചിച്ചു കണ്ടുപിടിക്കാനാവുമോ?
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’യാണ് സംയുക്തയുടെ അടുത്ത സിനിമ. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമായാണ് ‘എരിഡ’യുടെ അവതരണം.
ടൊവിനോ ചിത്രം തീവണ്ടിയിലൂടെയാണ് സംയുക്ത നായികയായി എത്തുന്നത്. അതിനു ശേഷം ടൊവിനോയുടെ നായികയായി എടക്കാട് ബറ്റാലിയന് എന്ന ചിത്രത്തിലും സംയുക്ത വേഷമിട്ടു. സ്ത്രീകഥാപാത്ര കേന്ദ്രീകൃതമായ ‘ലില്ലി’ എന്ന സിനിമയിലെ പ്രകടനവും ശ്രദ്ധ നേടി. ജയസൂര്യ ചിത്രം ‘വെള്ളത്തിലും’ സംയുക്ത അഭിനയിച്ചിരുന്നു.
View this post on Instagram