ടൊവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററുകളില്‍ കുതിക്കുകയാണ്. ചിത്രം വമ്പൻ ഹിറ്റിലേക്ക് നീങ്ങുന്നു.
മികച്ച പ്രതികരണമാണ് എങ്ങുനിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെല്ലാം അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായിക.
തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ തീവണ്ടിയിൽ അവതരിപ്പിക്കുന്നത്. ബിനീഷ് എന്ന കഥാപാത്രത്തെ ടൊവിനോ ഭംഗിയായി കൈകാര്യം ചെയ്തു. ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിലെ ക്ളൈമാക്സിൽ ടോവിനോയും നായിക സംയുക്തയും തമ്മിലുള്ള ലിപ് ലോക്ക് രംഗം ഏറെ വൈറലായിരുന്നു.ആ ലിപ് ലോക്ക് രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് നായികയിപ്പോൾ.
സിനിമയിലെ മറ്റ് ഏത് സീനിനോ പോലെ മാത്രമാണ് ലിപ്ലോക്കിനെ കണ്ടിട്ടുള്ളുവെന്ന് സംയുക്ത പറഞ്ഞു. സിനിമയിൽ അഭിനയിക്കുമ്പോൾ നമ്മൾ അഭിനയിക്കുകയാണ്. ഒരു സീനിന് വേണ്ടി ബാക്കി എന്ത് ആക്റ്റിവിറ്റി ചെയ്യും പോലെ തന്നയാണ് ഇതും. അത് അത്ര നിസാരമായി എടുക്കുമ്പോൾ തീരുന്ന കാര്യമേ ഉള്ളൂ. ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യം വ്യക്തമാക്കിയത്. ലിപ്ലോക്കിന്റെ സമയത്ത് ചമ്മലൊന്നും തോന്നിയിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.