ഇരുന്നൂറോളം ഉത്പന്നങ്ങളുമായി ഗൾഫിലും മറ്റ് രാജ്യങ്ങളിലും ശ്രദ്ധേയ സാന്നിദ്ധ്യമായ സേതൂസ് എക്സ്പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്സ് ബ്രാൻഡ് അംബാസഡറായി നടി സംയുക്ത വർമ്മയെ തിരഞ്ഞെടുത്തു. കയറ്റുമതി നിലവാരത്തിലുള്ള ഉത്പന്നങ്ങൾ കേരളത്തിലും ലഭ്യമാക്കുമെന്നാണ് ഹരിതം ഫുഡ്സ് ലക്ഷ്യമിടുന്നത്. സംയുക്ത വർമ്മ അഭിനയിച്ച ഹരിതം ഫുഡ്സിന്റെ പരസ്യവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് പരസ്യത്തില്‍ അവരുള്ളത്. അവസാനം ഒരു വൃദ്ധസദനത്തിലെ ഒറ്റയ്ക്കായിപ്പോയ അച്ഛനമ്മമാരെ ഊട്ടുമ്പോള്‍, ഒറ്റയ്ക്കല്ല ഒന്നിച്ച് പങ്കിടുമ്പോഴാണ് ഓരോ ഭക്ഷണത്തിനും രുചിയേറുന്നതെന്ന് പറഞ്ഞ്, നമുക്കൊരുമിച്ച് തുടങ്ങാം രുചിയുടെ രാജാവുമായി ഒരു നല്ല ഭക്ഷണ സംസ്കാരമെന്ന് പരസ്യം ഓര്‍മപ്പെടുത്തുന്നു.