തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നടി സംയുക്ത മേനോൻ പങ്ക് വെച്ചിരിക്കുന്ന തന്റെ ടാറ്റൂവിന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം ആയിരിക്കുന്നത്. രണ്ടു വർഷം മുൻപ് അടിച്ച സഞ്ചാരി എന്ന ടാറ്റൂവിന്റെ ഫോട്ടോയാണ് സംയുക്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ #MYANSWER എന്ന ഹാഷ് ടാഗോട് കൂടി ആ പോസ്റ്റ് തന്നെ സ്റ്റോറിയായി പങ്ക് വെച്ചിട്ടുമുണ്ട്. ‘ഇത് ഇപ്പോൾ പോസ്റ്റ് ചെയ്തത് നന്നായി’, ‘ഇപ്പോൾ ആ സംശയം അങ്ങ് മാറികിട്ടി’എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് കീഴിൽ കൂടുതലും. സംയുക്ത മേനോന്റേതാണ് എന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട് എന്നൊരു റിപ്പോർട്ട് ഉണ്ട്. അതിനുള്ള ഒരു ഉത്തരമായിരിക്കാം ഇതെന്നാണ് പ്രേക്ഷകർ കരുതുന്നതും.