ലോക വനിതാ ദിനത്തില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായിക സംയുക്ത വര്‍മ സോഷ്യല്‍ മീഡിയയിലൂടെ സഹോദരി സംഗമിത്രയെ പരിചയപ്പെടുത്തുന്നു. സംഗമിത്രയുടെ ജന്മ ദിനത്തിനാണ് ചിത്രം പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. സംഗമിത്രയുടെ സ്റ്റൈലിഷ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സംയുക്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.
സ്ത്രീകളുടെ ഊര്‍ജം ഏറെ കരുത്തുള്ളതാണെന്നും നിഗൂഢമായതിനാല്‍ ആകര്‍ഷിക്കും. നിങ്ങളുടെ ശക്തി നല്ലതിനായി ഉപയോഗിക്കൂ എന്നെഴുതി ഹാപ്പി ബര്‍ത് ഡേ മാളൂ…എന്ന് ചേര്‍ത്താണ് താരം ചിത്രം പങ്കു വച്ചത്. ആദ്യമായാണ് സംയുക്ത തന്റെ സഹോദരിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുന്നത്. സഹോദരിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് വൈറല്‍ ആയത്. അനിയത്തിയും സിനിമയിലേക്ക് എത്തുകയാണോ എന്നാണ് ആരാധകര്‍ കമന്റുകള്‍ അറിയിക്കുന്നത്. അച്ഛനും അമ്മയും സഹോദരിക്കും ഒപ്പമുള്ള പഴയ കാല ചിത്രവും സംയുക്ത വനിതാ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മലയാള സിനിമയില്‍ മുന്‍ നിര നായികയായി തിളങ്ങിയ താരം നടന് ബിജു മേനോനുമായി വിവാഹിതയായ ശേഷം അഭിനയം ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ താരം പൊതു വേദികളിലും പരസ്യ ചിത്രങ്ങളിലുമെല്ലാം വരാറുണ്ടായിരുന്നു.