തീവണ്ടി, ലില്ലി എന്ന ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പ്രിയതാരം സംയുക്ത മേനോന്റെ ആരാധകർക്കൊപ്പമുള്ള വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. താരത്തിനൊപ്പം സെൽഫി എടുക്കാൻ ആരാധകർ എത്തിയപ്പോൾ ഫോണിലെ വെളിച്ചം തന്റെ മുഖത്തേക്ക് പിടിക്കുന്ന രംഗങ്ങളാണ് വൈറലാകുന്നത്. കാറിലിരുന്ന താരത്തിനൊപ്പം സെൽഫി എടുക്കാൻ ആരാധകർ വട്ടം കൂടിയപ്പോൾ ആകെ മൊത്തം ഇരുട്ട്.ഉടൻതന്നെ സംയുക്ത തന്റെ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി മുഖത്തേക്ക് അടിച്ച് ആരാധകർക്ക് സെൽഫി എടുക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.
സംയുക്തയുടെ ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ പ്രൊമോഷൻ വേളയിലാണ് ഈ സംഭവം. താരജാഡകളില്ലാത്ത താരത്തിന്റെ പ്രവർത്തിയെ എല്ലാവരും പ്രശംസിക്കുകയാണ് ഇപ്പോൾ. ഒപ്പം സെൽഫി എടുക്കാനായി എത്തിയ ആരാധകർ പ്രിയ താരത്തിന്റെ പരിഗണനയിൽ സന്തോഷ ഭരിതരായി. ബിസി നൗഫൽ സംവിധാനംചെയ്ത ഒരു യമണ്ടൻ പ്രേമകഥയോടൊപ്പം സംയുക്തയുടെതായി ഇപ്പോൾ തിയറ്ററുകളിൽ ഉള്ള മറ്റൊരു ചിത്രം മനു അശോകൻ സംവിധാനം ചെയ്ത ഉയരെയാണ്. ഉയരേയിൽ അതിഥി താരമായാണ് സംയുക്ത എത്തുന്നത്.