നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. വിവാഹവേദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടന് ബിജുമേനോനും സംയുക്ത വര്‍മ്മയും. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊര്‍മിള ഉണ്ണി.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞദിവസമാണ് ഉത്തര ഉണ്ണി വിവാഹിതയായത്. ചടങ്ങില്‍ സംയുക്ത വര്‍മ്മയാണ് തിളങ്ങി നിന്നത്. സംയുക്തയുടെ പുതിയ ലുക്കിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച.
രണ്ടുമൂക്കിലും മുക്കുത്തിയണിഞ്ഞു, കണ്ണില്‍ കണ്മഷിയെഴുതി സിംപിള്‍ ലുക്കില്‍ എത്തിയ സംയുക്തയുടെ കഴുത്തില്‍ അണിഞ്ഞ ചോക്കറിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതേസമയം ബിജു മേനോന് മുണ്ടും കുര്‍ത്തിയും അണിഞ്ഞാണ് ചടങ്ങില്‍ തിളങ്ങിയത്.