മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികൾ ആണ് ബിജു മേനോൻ – സംയുക്ത വർമ്മ. മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങി മൂന്ന് സിനിമകളിൽ നായികാ നായകന്മാരായി ഇവർ അഭിനയിച്ചിട്ടുണ്ട്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. വിവാഹത്തിനുശേഷം സംയുക്ത അഭിനയത്തിൽ നിന്നും പിന്മാറി. ഇപ്പോൾ ഒരു സർട്ടിഫൈഡ് യോഗ ഇൻസ്ട്രക്ടർ കൂടിയാണ് സംയുക്ത. മലയാളത്തിൽ 18 ചിത്രങ്ങൾ ചെയ്തു വളരെ തിരക്കേറിയ അഭിനയജീവിതത്തിൽ ആയിരുന്ന സമയത്തായിരുന്നു താരം വിവാഹം കഴിച്ചത്. ഇരുവരും സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ല. ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം കുറവാണ്.
ഇപ്പോൾ ഒരു സർട്ടിഫൈഡ് യോഗ ട്രെയിനർ ആണ് സംയുക്ത. യോഗ ചെയ്യുന്ന ചിത്രങ്ങൾ സംയുക്ത കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അടുത്തിടെ റേഡിയോ മാംഗോയ്ക്ക് വേണ്ടി നടന്ന ഒരു അഭിമുഖത്തിൽ തന്റെ കല്യാണപിറ്റേന്ന് സംഭവിച്ച രസകരമായ ഒരു സംഭവത്തെക്കുറിച്ച് ബിജുമേനോൻ മനസ്സുതുറന്നു.
ബിജു മേനോന്റെ വാക്കുകൾ:
കല്യാണത്തിന്റെ പിറ്റേന്ന് ഉറങ്ങുകയായിരുന്ന എന്റെ റൂമിലേക്ക് സംയുക്ത വന്നു. ഒരു ഗ്ലാസ് ചായയുമായി എത്തി. സിനിമയിലൊക്കെ കാണുന്നത് പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായ തന്നു. എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന് വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. അതോടെ എത്രമാത്രം ഉത്തരവാദിത്വം സംയുക്തക്ക് ഉണ്ടെന്നു മനസിലായി?