നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയ സംയുക്തവര്‍മയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ചുവന്ന സാരിയുടുത്ത് മൂക്കുത്തിയണിഞ്ഞ്, കണ്ണില്‍ കണ്മഷിയെഴുതി സിംപിള്‍ ലുക്കിലാണ് സംയുക്ത എത്തിയത്. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര.സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊര്‍മിള ഉണ്ണി.
നടിയും നര്‍ത്തികയുമായ ഉത്തര ഉണ്ണി അടുത്തിടെയാണ് വിവാഹിതയായത്. ബാംഗ്ലൂരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് ഉത്തര ഉണ്ണിയുടെ വരന്. ഉത്തര ഉണ്ണി വിവാഹ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത് ഇടവപ്പാതി എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.