മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികൾ ആണ് ബിജു മേനോൻ – സംയുക്ത വർമ്മ. മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങി മൂന്ന് സിനിമകളിൽ നായികാ നായകന്മാരായി ഇവർ അഭിനയിച്ചിട്ടുണ്ട്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. വിവാഹത്തിനുശേഷം സംയുക്ത അഭിനയത്തിൽ നിന്നും പിന്മാറി. ഇപ്പോൾ ഒരു സർട്ടിഫൈഡ് യോഗ ഇൻസ്ട്രക്ടർ കൂടിയാണ് സംയുക്ത. മലയാളത്തിൽ 18 ചിത്രങ്ങൾ ചെയ്തു വളരെ തിരക്കേറിയ അഭിനയജീവിതത്തിൽ ആയിരുന്ന സമയത്തായിരുന്നു താരം വിവാഹം കഴിച്ചത്. ഇരുവരും സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ല. ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം കുറവാണ്.
ഇപ്പോൾ ഒരു സർട്ടിഫൈഡ് യോഗ ട്രെയിനർ ആണ് സംയുക്ത. യോഗ ചെയ്യുന്ന ചിത്രങ്ങൾ സംയുക്ത കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോൾ യോഗ ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ഏകദേശം പതിനഞ്ച് വർഷത്തോളമായി താരം യോഗ അഭ്യസിക്കുന്നുണ്ട്.