സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഒരുപിടി നല്ല ചിത്രങളില്‍ ഒരുമിച്ച് അഭിനയിച്ച താരങ്ങള്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയവ എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടവയാണ്. വിവാഹ ശേഷം മറ്റുള്ള നടിമാരെ പോലെ താരവും അഭിനയം ഉപേക്ഷിക്കുകയായിരുന്നു. തിരിച്ച് വരവ് നടത്തില്ല എന്നും താരം വെളിപ്പെടുത്തിയിട്ടില്ല. സംയുക്തയുടെ തീരുമാനമായിരുന്നു സിനിമ ഉപേക്ഷിക്കുക എന്നത്, നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും ബിജു മേനോന് ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലില്‍ വളരെ സജീവമായ താരം വിശേഷങ്ങളെല്ലാം ആരാധകര്‍ പങ്കുവയ്ക്കാറുണ്ട്. അഭിനയത്തില്‍ മാത്രമല്ല യോഗയിലും താരം പുലിയാണ്. ഈ ലോക്ഡൗണ്‍ കാലത്ത് വനിതയ്ക്ക് നല്കിയ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിങ് ആകുന്നത്. യോഗ പൊസിഷനിലാണ് താരം ചിത്രത്തില്‍ ഏറെയും തിളങ്ങിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കുന്നത്.
ബിജു മേനോന്റെ ഓരോ അഭിമുഖങ്ങളിലും എല്ലായിപ്പോഴും സംയുക്തയുടെ തിരിച്ച് വരവിനെ ക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ട്. പുതിയ ഫോട്ടോഷൂട്ട് വീഡിയോയ്ക്ക് താഴയും തിരിച്ച് വരവിനെ കുറിച്ച് ആരാധകര്‍ ചോദിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിങ്ങുകളെല്ലാം നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. താരങ്ങള്‍ വീട്ടില്‍ അവധിയിലായതിനാല്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. സയുക്ത സോഷ്യല്‍മീഡിയയിലൂടെ ലോക്ഡൗണ്‍ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.