മുൻ ബിഗ് ബോസ് താരമായ സന ഖാൻ ഞെട്ടിക്കുന്ന തീരുമാനങ്ങൾ ലോകത്തെ അറിയിച്ചിരിക്കുകയാണ്. തന്റെ അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ദൈവത്തിന്റെ പാതയിലേക്ക് തിരിയുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. മാനവികതക്കായി നിലകൊണ്ടും സൃഷ്ടാവിന്റെ കല്‍പ്പനകള്‍ അനുസരിച്ചുമായിരിക്കും തന്റെ പുതിയ ജീവിതമെന്നും വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യന് ഭൂമിയിലേക്ക് വന്നതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കിയാണ് തീരുമാനമെന്നും സന പറഞ്ഞു.
താരത്തിന്റെ കുറിപ്പ്:
മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ എന്റെ മതത്തില്‍ തിരഞ്ഞു.ലോകത്തിലെ ഈ ജീവിതം യഥാര്‍ത്ഥത്തില്‍ മരണാനന്തര ജീവിതത്തിന്റെ നല്ല രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാന്‍ മനസ്സിലാക്കി.അടിമകള്‍ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു.അതിനാല്‍,ഇന്ന് മുതല്‍,ഷോ ബിസ് ജീവിതശൈലിയോട് വിടപറയാനും മാനവികതയെ സേവിക്കാനും എന്റെ സ്രഷ്ടാവിന്റെ കല്‍പ്പനകള്‍ പാലിച്ച് ജീവിക്കാനും ഞാന്‍ തീരുമാനിച്ചു.ഒരു സഹോദരി സഹോദരന്മാരും ഇനി തന്നോട് ഷോ ബിസ് മേഖല സംബന്ധിച്ച ജോലികളുമായി ഒന്നും ചോദിക്കരുത്.ഇത് എന്റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്,എനിക്ക് അല്ലാഹു നല്ല വഴി കാണിച്ചുതരട്ടെ എന്ന് ആഗ്രഹിക്കുന്നു.മറ്റൊരു പോസ്റ്റില്‍ ‘കടലുപോലെ കരഞ്ഞു,ആരും തിരിഞ്ഞു നോക്കിയില്ല,കരഞ്ഞ് കൊണ്ട് സുജൂദ് ചെയ്തു,പക്ഷേ അല്ലാഹു എനിക്ക് ക്ഷമ നല്കി’എന്നും സന കുറിച്ചിട്ടുണ്ട്.പുതിയ പ്രഖ്യാപനത്തിന് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും പഴയ ചിത്രങ്ങളും ഡാന്‍സ് വീഡിയോകളും സന പൂര്‍ണമായും നീക്കം ചെയ്യുകയും ചെയ്തു.ഹിന്ദി,തമിഴ്,തെലുഗ് സിനിമകളില്‍ വേഷമിട്ട സന ക്ലൈമാക്സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
My happiest moment😊
May Allah help me n guide me in this journey.
Aap sab mujhe dua Mai Shamil rakhe🤲🏻#sanakhan #2020 #8thoct #thursday pic.twitter.com/8DIJJ2lCSC— Sana Khaan (@sanaak21) October 8, 2020