തീയേറ്ററുകളില്‍ വിജയമായില്ലെങ്കിലും ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമ ഒരു കള്‍ട്ട് സ്റ്റാറ്റസ് നേടാന്‍ കഴിഞ്ഞ ചിത്രമാണ്. ചിത്രത്തിലെ ജയസൂര്യയുടെ ഷാജി പാപ്പന് എന്ന കഥാപാത്രത്തിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗം തീയേറ്ററുകളില്‍ മെഗാ ഹിറ്റ് ആയിരുന്നു.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നായിരുന്നു ആട് ആദ്യ ഭാഗം നിര്‍മ്മിച്ചത്. എന്നാല്‍ ആടില്‍ ജയസൂര്യ ശരിക്കും ചെയ്യാന്‍ ആഗ്രഹിച്ച റോള്‍ ഷാജി പാപ്പന് ആയിരുന്നില്ലെന്ന് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് പറഞ്ഞു. ക്ലബ് ഹൗസിലെ ഒരു ഗ്രൂപ്പിലാണ് സാന്ദ്ര ഇക്കാര്യം പറഞ്ഞത്.
വിജയ് ബാബു അവതരിപ്പിച്ച സര്‍ബത്ത് ഷമീറിനെ അവതരിപ്പിക്കാനായിരുന്നു ജയസൂര്യയ്ക്ക് ആഗ്രഹം. എന്നാല്‍ പിന്നീട് നിര്‍മ്മാതാവ് വിജയ് ബാബുവാണ് ഈ കഥാപാത്രം ചെയ്തത്.