നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സാന്ദ്രയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരിയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
‘ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞതിനാല്‍ ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദ പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഐസിയുവില്‍ ആയിട്ടിപ്പോള്‍ രണ്ട് ദിവസം പിന്നിട്ടു. ആരോഗ്യസ്ഥിതി മെച്ചമായി വരുന്നുണ്ട്. രോഗം ഭേദമാവന് ഏവരുടേയും പ്രാര്‍ത്ഥനകള്‍ ആവശ്യമാണ്’, സ്നേഹ ഫേസ് ബുക്കില്‍ കുറിച്ചു.
ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് സാന്ദ്ര. ആമേന്‍, സഖറിയയുടെ ഗര്ഭണികള്, ആട് തുടങ്ങിയ ചിത്രങ്ങളില്‍ സാന്ദ്ര അഭിനയിച്ചിട്ടുണ്ട്.