നിർമ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്ന സാന്ദ്ര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന സാന്ദ്ര പുതിയ നിർമ്മാണ കമ്പനിയുമായി രംഗത്തേക്ക് എത്തുകയാണ്. സാന്ദ്രക്ക് സോഷ്യൽ മീഡിയയിൽ നേരിടേണ്ടിവരുന്ന വിമർശനങ്ങളും ട്രോളുകൾ എല്ലാം സർവസാധാരണമാണ്. മക്കളുടെ കളിയും ചിരിയും എല്ലാം സാന്ദ്ര സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും മക്കൾക്ക് നൽകിയ വിളിപ്പേര്. നാടിന്റെ നേരും ചൂരും അറിഞ്ഞ് മക്കൾ വളരണം എന്ന് ആഗ്രഹമുള്ള ഒരു അമ്മയാണ് സാന്ദ്ര.
ഇന്നത്തെ തലമുറക്ക് അന്യമായ പല അനുഭവങ്ങളും ഇത്ര ചെറുപ്പത്തിലേ തന്റെ കുഞ്ഞുങ്ങൾക്ക് പകർന്ന് നൽകുവാനുള്ള ശ്രമത്തിലാണ് സാന്ദ്ര. മഴ നനയിച്ചും മരം നടീപ്പിച്ചും പ്രകൃതിയെ തൊട്ടറിയുവാൻ എല്ലാ അവസരവും കുഞ്ഞോമനകൾക്ക് പകരുന്ന സാന്ദ്ര തോമസ് ഇപ്പോൾ ഏറെ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരിക്കുന്ന വനിതയുടെ കവർ ഫോട്ടോയെ കുറിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ഒരു കുടുംബചിത്രമാണ് കവർ ഫോട്ടോ.
‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാൻ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവൾ. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അർഹിക്കുന്നു. എന്നാണ് സാന്ദ്രാ തോമസ് കുറിച്ചത്. താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.