1992 ൽ റിലീസ് ആയ യോദ്ധ എന്ന ചിത്രം മലയാളികൾ നെഞ്ചിലേറ്റിയ ഒന്നായിരുന്നു. മലയാളികൾ വീണ്ടും വീണ്ടും കാണുവാൻ ആഗ്രഹിക്കുന്ന ഈ ചിത്രത്തിലൂടെ സംഗീത് ശിവൻ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറി. യോദ്ധയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന മലയാളി പ്രേക്ഷകർക്കു മുന്നിൽ മനസ്സ് തുറക്കുകയാണ് സംഗീത് ശിവൻ. യോദ്ധ ഇത്രയും വലിയ വിജയമാകുമെന്ന് താൻ കരുതിയിരുന്നില്ല എന്നും അതിനൊരു രണ്ടാം ഭാഗം ആലോചിച്ചെഴുതിയാല്‍ ആ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടും എന്നതിനാൽ ഒരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോദ്ധ 2 മാത്രം ആലോചിച്ചാല്‍ മറ്റൊന്നും നടക്കില്ല എന്നും നല്ലൊരു കഥ കിട്ടിയാൽ ചിത്രം ഉറപ്പായും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാൽ ജഗതി ശ്രീകുമാർ കോമ്പിനേഷനിൽ ഒരുങ്ങിയ യോദ്ധ ഒരു കോമഡി എന്റര്‍ടെയിനറായിരുന്നു. പ്രേക്ഷക മനസ്സിൽ മികച്ച സിനിമകളിൽ ഒന്നാം സ്ഥാനത്തു തന്നെയാണ് ഇന്നും യോദ്ധ നിൽക്കുന്നത്. നല്ലൊരു തിരക്കഥയാണ് ചിത്രത്തെ ഇത്രയും വലിയ വിജയത്തിലേക്ക് എത്തിച്ചത്.