പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ഫാൻഗേളായി യുവനടി സാനിയ ഇയ്യപ്പൻ. ‘കുറുപ്പ്’ ടീ-ഷർട്ട് ധരിച്ചാണ് കട്ട ഫാൻ ലുക്കിൽ സാനിയ എത്തിയത്. ‘ഏറ്റവും കൂടുതലായി കാത്തിരിക്കുന്ന സിനിമയും വ്യാപാരിയും. എല്ലാ ദുൽഖർ സൽമാൻ ആരാധകരോടുമാണ്, ഈ സൂപ്പർകൂൾ ടീ-ഷർട്ട് നഷ്ടപ്പെടുത്തരുത്.’ എന്ന് കുറിച്ചാണ് കുറുപ്പ് എന്ന് പ്രിന്റ് ചെയ്ത ടീ-ഷർട്ട് ധരിച്ചുള്ള ചിത്രങ്ങൾ സാനിയ പങ്കുവെച്ചത്. മൈ ഡെസിഗ്നേഷൻ ആണ് ടീ-ഷർട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. അതേസമയം, കുറുപ് ടീ-ഷർട് ധരിച്ചെത്തിയ സാനിയയ്ക്ക് നന്ദി പറയാൻ ദുൽഖർ സൽമാൻ മറന്നില്ല. കമന്റ് ബോക്സിലാണ് ദുൽഖർ സാനിയയ്ക്ക് നന്ദി പറഞ്ഞത്. ‘കൊച്ചു’ എന്നാണ് സാനിയയെ ദുൽഖർ അഭിസംബോധന ചെയ്തത്. യാമിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കുറുപിന് വേണ്ടി മോഡലായതിന് നന്ദിയെന്ന് ദുൽഖർ കമന്റ് ബോക്സിൽ കുറിച്ചു.
ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കും കുറുപ്പ് എന്നാണ് റിപ്പോർട്ടുകൾ. റെക്കോർഡ് തുകയുടെ ഓഫറാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുവാൻ ചിത്രത്തിന് ലഭിച്ചതെങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാൻ തീരുമാനിക്കുകയായിരുന്നു. 35 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതൽ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചത്.
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ ജിതിൻ കെ ജോസും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ.
View this post on Instagram