മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് സാനിയ ഇയ്യപ്പൻ. സാനിയയുടെ പുതിയ വർക് ഔട്ട് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വർക് ഔട്ടിന്റെ വീഡിയോ പങ്കു വെച്ചിരിക്കുകയാണ് സാനിയ. ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ വളരെ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്ന താരമാണ് സാനിയ.
സാനിയയുടെ ചില വർക് ഔട്ട് വീഡിയോകൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. യുട്യൂബിലും താരം വീഡിയോകൾ പങ്കു വെക്കാറുണ്ട്. അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് സാനിയ. ഡാൻസ് വീഡിയോകളും സാനിയ യുട്യൂബ് ചാനലിൽ പങ്കുവെക്കാറുണ്ട്. തന്റെ യാത്രകളുടെ വിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും എല്ലാം സാനിയ യുട്യൂബ് ചാനലിൽ
ഡാൻസ് ആണെങ്കിലും ജിം ആണെങ്കിലും സാനിയ വളരെ കൂളായി ആണ് സമീപിക്കാറുള്ളത്. മലയാള സിനിമയിൽ തന്നെ ഇത്രയും മെയ് വഴക്കമുള്ള വേറൊരു യുവനടി വേറെ ഉണ്ടാകില്ല. ബാലതാരമായി സിനിമയിലേക്ക് എത്തിയ സാനിയ ഡിജോ ജോസ് ആന്റണിയുടെ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ആണ് സാനിയയുടെ അടുത്ത റിലീസ്.