ക്വീൻ, പ്രേതം 2 എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ സാനിയ ഇയ്യപ്പൻ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമ ലോകത്തേക്ക് വന്നെത്തിയ സാനിയ തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട നകുൽ തമ്പിയുമായി മൂന്ന് വർഷമായി പ്രണയത്തിലാണെന്ന് സാനിയ പറഞ്ഞു. നകുൽ ഇപ്പോൾ മുംബൈയിലാണ്.
തന്റെ ആദ്യപ്രണയത്തെ കുറിച്ചും സാനിയ തുറന്നു പറഞ്ഞു. രജിഷ വിജയൻ നായികയായ ജൂൺ എന്ന ചിത്രത്തിൽ അയാൾ അഭിനയിക്കുന്നുണ്ടെന്നും സാനിയ വെളിപ്പെടുത്തി. മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ലൂസിഫറാണ് അടുത്തതായി പുറത്തിറങ്ങാനുള്ള സാനിയയുടെ പുതിയ ചിത്രം.