യഥാർത്ഥ സന്തോഷം കണ്ടെത്തി യുവനടി സാനിയ ഇയ്യപ്പൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോയ്ക്കുള്ള അടിക്കുറിപ്പായാണ് യഥാർത്ഥ സന്തോഷത്തിന്റെ രഹസ്യം താരം വെളിപ്പെടുത്തിയത്. ‘നമ്മൾ സ്വയം സന്തുഷ്ടരായിരിക്കുമ്പോഴാണ് യഥാർത്ഥ സന്തോഷം’ എന്ന് സാനിയ കുറിച്ചു. അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ പുൽമേട്ടിൽ ശാന്തയായിരിക്കുന്ന സാനിയയെയാണ് ചിത്രത്തിൽ കാണാൻ കഴിയുക. ഫോട്ടോഗ്രാഫർ യാമി ആണ് ചിത്രം പകർത്തിയിരിക്കുന്നത്. ട്രിപ്പ് ഈസ് ലൈഫ് ഹോട്ടൽ – റിസോർട്ട് ആയിരുന്നു ഫോട്ടോഷൂട്ടിന്റെ ലൊക്കേഷൻ. എസ്തർ അനിൽ ഉൾപ്പെടെയുള്ള നിരവധി താരങ്ങളാണ് ഈ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ ഇയ്യപ്പൻ. ജീവിതത്തിലെ വിശേഷങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ താരം പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ വളരെ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്ന സാനിയ ഇടയ്ക്ക് വർക് ഔട്ട് വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് സാനിയ. ഡാൻസ് വീഡിയോകളും സാനിയ യുട്യൂബ് ചാനലിൽ പങ്കുവെക്കാറുണ്ട്.
നൃത്തം ആണെങ്കിലും ജിം ആണെങ്കിലും സാനിയ വളരെ കൂളായി ആണ് സമീപിക്കാറുള്ളത്. ഇത്രയും മെയ് വഴക്കമുള്ള വേറൊരു യുവനടി മലയാള സിനിമയിൽ തന്നെ വേറെ ഉണ്ടാകില്ല. ബാലതാരമായാണ് സാനിയ സിനിമയിലേക്ക് എത്തിയത്. പിന്നീട്, ഡിജോ ജോസ് ആന്റണിയുടെ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ നായികയായി അരങ്ങേറ്റം കുറിച്ചത്. ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ആണ് സാനിയയുടെ അടുത്ത റിലീസ്.
View this post on Instagram