ക്വീൻ എന്ന ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന സാനിയക്ക് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുണ്ട്. സ്വൽപം മോഡേണായ സാനിയക്ക് അതിനാൽ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സദാചാരവാദികളുടെ നിരന്തരമായ ആക്രമണം നേരിടേണ്ടിയും വരുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഏഷ്യ വിഷൻ അവാർഡ് നൈറ്റിലും സാനിയ തന്നെയായിരുന്നു താരം. അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി സാനിയ പങ്ക് വെക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഏറ്റവും കൂടുതൽ അറ്റാക്ക് നടക്കുന്നത്.