ക്വീൻ, ലൂസിഫർ, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് സാനിയ ഇയ്യപ്പന്റേത്. ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമാരംഗത്തേക്ക് കടന്ന് വന്ന സാനിയ വീണ്ടും ഒരു ഡാൻസിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്തിരിക്കുകയാണ്. ബെസ്റ്റ് ബേക്കറിയുടെ ഉദ്ഘാടനത്തിന് എത്തിയ സാനിയ ക്വീനിലെ ഗാനത്തിനാണ് ചുവട് വെച്ചത്. കൂടാതെ കാണികൾക്ക് ഇടയിൽ നിന്നും സാനിയെ അയ്യപ്പോ വിളികളും ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.