ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.
തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സാനിയ ഇയ്യപ്പൻ ഇപ്പോൾ പങ്കുവയ്ക്കുന്നത്. ജിക്സൺ ഫോട്ടോഗ്രാഫിയാണ് വ്യത്യസ്തമായ ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്. കഴുത്തിൽ കട്ടിയുള്ള ഒരു മാലയാണ് അണിഞ്ഞിരിക്കുന്നത്. ഇൗ മാലയെ പറ്റിയാണ് ആരാധകർ കൂടുതലും അന്വേഷിക്കുന്നത്. ലോക് ഡൗൺ കാലത്ത് നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് താരം ആരാധകർക്കായി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ചില ചിത്രങ്ങൾക്ക് വിമർശനങ്ങൾ ലഭിക്കുമെങ്കിലും താരം അത് വകവയ്ക്കാറില്ല.