സോഷ്യൽ മീഡിയയിൽ സജീവമാണ് നടി സാനിയ ഇയ്യപ്പൻ. ഡാൻസും ഫോട്ടോഷൂട്ടുമൊക്കെയായി ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം. കഴിഞ്ഞയിടെ നടത്തിയ ഒരു ഫോട്ടോഷൂട്ടിനെ തുടർന്ന് താരം ‘എയറിൽ’ ആയിരുന്നു. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ, അതിനു മുമ്പേ മമ്മൂട്ടി നായകനായ ബാല്യകാല സഖി, അപ്പോത്തിക്കരി എന്നീ സിനിമകളിൽ ബാലതാരമായി സാനിയ എത്തിയിരുന്നു. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസ് ആണ് താരത്തിന് സിനിമയിലേക്കുള്ള വഴി തുറന്നത്.
ക്വീൻ സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത് പ്രേക്ഷകപ്രശംസ നേടിയ സാനിയ ലൂസിഫർ സിനിമയിലും ഗംഭീരപ്രകടനമായിരുന്നു നടത്തിയത്. മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ മകളായി ലൂസിഫറിൽ സാനിയ നടത്തിയ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഡലിംഗ് രംഗത്തും സാനിയ സജീവമാണ്. ദുൽഖർ സൽമാന്റെ ചിത്രമായ ‘സല്യൂട്ടി’ലും സാനിയ അഭിനയിക്കുന്നുണ്ട്.
ഏതായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു ഡാൻസ് വീഡിയോയാണ്. ‘It’s gonna be a bumpy ride ‘ എന്ന അടിക്കുറിപ്പോടെയാണ് സാനിയ സെക്കൻഡുകൾ മാത്രം നീണ്ടു നിൽക്കുന്ന ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഹോട്ട്’, ‘നൈസ്’, ‘ഇത് എന്തോന്ന് ഡ്രസ്’ തുടങ്ങി നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏതായാലും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനകം നിരവധിപേരാണ് കണ്ടത്.
View this post on Instagram