മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന സാനിയ ഇയ്യപ്പൻ ഇന്ന് മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ബാല്യകാലസഖി, അപ്പോത്തിക്കിരി, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും സാനിയക്ക് ഒരു ബ്രേക്ക് കൊടുത്തത് ക്വീൻ എന്ന ചിത്രത്തിലെ ചിന്നു എന്ന നായിക വേഷമാണ്. തുടർന്ന് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ലൂസിഫറിലും ശക്തമായ ഒരു വേഷം സാനിയ കൈകാര്യം ചെയ്തു. മോഡലിംഗ് രംഗത്തും ഇന്ന് സാനിയ ഇയ്യപ്പൻ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് സൈമ അവാർഡ് വേദിയിൽ സാനിയ കളിച്ച കിടിലൻ ഡാൻസ് പെർഫോമൻസിന്റെ പ്രാക്ടീസ് വീഡിയോയാണ്. ആവശ്യത്തിന് ഗ്ലാമറസ് ആയിട്ട് തന്നെയാണ് സാനിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൈറലായ വീഡിയോ കാണാം.