ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.
അഭിനയത്തിന് പുറമെ നൃത്തത്തിലും ഏറെ പ്രാധാന്യം നൽകുന്ന സാനിയ ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ആണ് ആദ്യം ശ്രദ്ധ നേടിയിരുന്നത്. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് സാനിയ. സാനിയ സോഷ്യൽ മീഡിയയിൽ ഏത് ഫോട്ടോ ഇട്ടാലും അതിനുതാഴെ വിമർശകരുടെ കമന്റുകൾ എത്താറുണ്ട്. തന്നെ വിമർശിക്കുന്നവരെ താൻ മൈൻഡ് ചെയ്യാറില്ല എന്നും അങ്ങനെ വിമർശിക്കാൻ വേണ്ടി മാത്രം ഇരിക്കുന്നവർ അവരുടെ ജോലി തുടരട്ടെ എന്നും സാനിയ പറയുന്നു.
സാനിയ പങ്ക് വെച്ച പുതിയ ചിത്രത്തിലും സദാചാര ആങ്ങളമാർ നിറഞ്ഞാടുകയാണ്. വെള്ള ഷർട്ടിൽ കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ചുള്ള ഫോട്ടോയാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ജിക്സണാണ് ചിത്രം പകർത്തിയിരിക്കുന്നത്. “ഒരു ഉടുപ്പ് വാങ്ങാനുള്ള പൈസ njn തരാം താങ്കളുടെ ദുരിതാശ്വാസ നീതിയിലേക്.”, “ഉടുപ്പ് വാങ്ങാൻ ക്യാഷ് കൊടുക്കുന്ന ആങ്ങളമാർ വന്നോ? അഹ് പുളകം കൊണ്ട് കഴിഞ്ഞില്ലയിരിക്കും. അത് കഴിഞ്ഞ വരാതെ ഇരിക്കില്ല, ദർശനം പുളകം മുഖ്യമ്മ് ബിഗിലെ..”, “പാവം ചൂട് എടുത്തിട്ടായിരിക്കും താഴെ ഇടാത്തത്…” എന്നിങ്ങനെയൊക്കെയാണ് കമന്റുകൾ.