ബാല്യകാല സഖി, അപ്പോത്തിക്കരി എന്നീ സിനിമകളിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ സാനിയ ഇയ്യപ്പന്‍ ക്വീന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം നടത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴായിരുന്നു നായികയായിട്ടുള്ള സാനിയയുടെ വരവ്. സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഹിറ്റായതോടെ സാനിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പുതിയ ഒരുപാട് സിനിമകളിലേക്കുള്ള അവസരമായിരുന്നു സാനിയയെ അന്ന് തേടി എത്തിയിരുന്നത്.
സാനിയ തന്റെ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി. മിക്കപ്പോഴും താരം ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. നല്ല പ്രതികരണങ്ങൾക്കപ്പം മിക്കപ്പോഴും താരം വിവാദങ്ങളിൽ അകപ്പെടാറുണ്ട്. സാനിയയുടെ ചിത്രങ്ങളെ വിമർശിച്ചുകൊണ്ട് പലപ്പോഴും നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ അവയെ എല്ലാം വളരെ നിസ്സാരമായി കൈകാര്യം ചെയ്യാനും താരത്തിനു കഴിയുന്നുണ്ട്.
ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. നല്ലൊരു നർത്തകി കൂടിയായ സാനിയയുടെ പുതിയ ഡാൻസ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജലേബി ബേബി എന്ന ബോളിവുഡ് ഗാനത്തിനാണ് താരം തന്റെ സുഹൃത്തിനൊപ്പം ചുവട് വെച്ചിരിക്കുന്നത്.