ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.
എല്ലാ കാര്യത്തിലും തന്റെതായ നിലപാട് വ്യക്തമാക്കുന്ന താരമാണ് സാനിയ. സൈബർ ആക്രമണങ്ങൾ നേരിട്ടല്ലെങ്കിലും അതിലൊന്നും തളരാതെ വളരെ ബുദ്ധിപൂർവ്വം പ്രതികരിച്ചിരുന്നു സാനിയ. ഈ ഓണക്കാലത്ത് നിരവധി താരങ്ങൾ മലയാളത്തനിമ നിലനിർത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഓണ തനിമ എടുത്തുകാണിക്കുന്ന വേഷമണിഞ്ഞ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സാനിയ ഇയ്യപ്പൻ. ഫോട്ടോഗ്രാഫി കമ്പനിയായ ‘യാമി’യാണ് സാനിയയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. സിദ് ഡിസൈനേഴ്സ് ആൻഡ് ബ്രൈഡൽ സ്റ്റുഡിയോയുടെ ഔട്ട് ഫിറ്റാണ് സാനിയ ഇട്ടിരിക്കുന്നത്. ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ആരാധകർക്ക് ഏറെ ഇഷ്ടമുള്ള പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ് ആണ് സാനിയ എത്തുന്നത്. ഫാഷൻ സ്റ്റൈലിസ്റ്റായ അസാനിയ നസ്രിനാണ് ഈ ഫോട്ടോഷൂട്ടിന്റെ ഡിസൈനർ-സ്റ്റൈലിസ്റ്റ്. യാമിയുടെ ഫോട്ടോഷൂട്ടിൽ ഇതിനുമുൻപും സാനിയ മോഡലായി എത്തിയിട്ടുണ്ട്. ഗംഭീര അഭിപ്രായം തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ഈ ഫോട്ടോഷൂട്ടിന് ലഭിക്കുന്നത്.