വിജയ് ദേവരകൊണ്ടയോടൊപ്പമുള്ള സാനിയ ഇയ്യപ്പന്റെ പുതിയ ചിത്രം ഇപ്പോൾ വൈറലാവുകയാണ്. സാനിയ ഇയ്യപ്പൻ തന്നെയാണ് ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടി പുറത്ത് വിട്ടത്.പ്രമുഖ ഫിലിം അവർഡ്സായ സൈമ ഫിലിം അവാർഡ് റിഹേഴ്സൽ വേദിയിൽ വെച്ചായിരുന്നു വിജയ്ക്കൊപ്പം സാനിയ ഫോട്ടോ എടുത്തത്.
സാനിയയുടെ ഏറ്റവും ഇഷ്ട താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട.ഇത്തവണ ദോഹയിൽ വെച്ചായിരുന്നു സൈമ ഫിലിം അവാർഡ് നടന്നത്.മികച്ച പുതുമുഖങ്ങൾക്കുള്ള പുരസ്കാരം ലഭിച്ചവരില്‍ ഒരാൾ സാനിയ ആണ്.