ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.
അഭിനയത്തിന് പുറമെ നൃത്തത്തിലും ഏറെ പ്രാധാന്യം നൽകുന്ന സാനിയ ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ആണ് ആദ്യം ശ്രദ്ധ നേടിയിരുന്നത്. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് സാനിയ.
സാനിയ ഇയ്യപ്പൻ എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ ഡെയിലി വർക്ക് ഔട്ട് രീതികൾ വെളിപ്പെടുത്തുകയാണ് സാനിയ ഇപ്പോൾ.
നേരത്തെ തന്റെ
സൗന്ദര്യത്തിന്റെ രഹസ്യം താരം ചാനൽ വഴി വ്യക്തമാക്കിയിരുന്നു. മുട്ടയുടെ വെള്ള, കറ്റാര്‍ വാഴ, നാരങ്ങ, എന്നിവ മിക്സ് ചെയ്താണ് മുഖം ക്ലീന്‍ ചെയ്യുന്നത്. ഇത് കണ്ണിനടയിലെ കറുപ്പ് മാറ്റും. മുഖക്കുരു മാറാനും വെളുക്കാനുമാണ് ഇത് ഉപയോഗിക്കുന്നത്. ഇതിന് ശേഷം തൈര്, അരിപ്പൊടി, പഞ്ചസാര, എന്നിവ ചേര്‍ത്ത് ഫെയ്സ് സ്ക്രബ് ചെയ്യുന്നു. 15 മിനിറ്റിന് ശേഷം ഇത് കഴുകി കളയും. ഇതിന് ശേഷം മഞ്ഞള്‍പ്പൊടി, തൈര്, ചെറുനാരങ്ങ, എന്നിവ ചേര്‍ത്ത് തയ്യാറാക്കിയിരിക്കുന്ന ഫേസ് പാക്ക് ഉപയോഗിക്കുന്നു. തന്റെ ബ്യൂട്ടി സീക്രട്ട് ഇപ്പോൾ പങ്കുവയ്ക്കുന്നതിനുള്ള കാരണവും സാനിയ പറയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളായി കുറെയധികം പേർ തന്നോട് ഇത് ആവശ്യപ്പെട്ടു എന്നാണ് സാനിയ പറയുന്നത്. സൗന്ദര്യം സംരക്ഷിക്കുന്നതിനായി ഇത്രയും സമയം ചെലവാക്കാൻ ഉണ്ടോ എന്നാണ് ചിലരുടെ ചോദ്യം.