1983 എന്ന നിവിൻപോളി നായകനായ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നിക്കി ഗിൽറാണി. മോഡലിംഗ് രംഗത്ത് നിന്നും ആണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം താരം പിന്നീട് തെന്നിന്ത്യയിലേക്ക് ചേക്കേറി. ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് നിക്കി ഗൽറാണിയുടെ സഹോദരി കന്നഡ സിനിമാ നടി സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2006ല്‍ ഒരു കാതല്‍ സെയ്വീര്‍ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്.
ബെംഗളൂരുവിലെ വസതിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) റെയ്ഡ് നടന്നിരുന്നു. കഴിഞ്ഞ ദിവസം ലഹരി മരുന്ന് കേസില്‍ സിസിബി സഞ്ജനയെ ചോദ്യം ചെയ്യുകയും ഇന്ന് രാവിലെ സെർച്ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തുകയും ചെയ്തു. മലയാളിയായ നിയാസ് മുഹമ്മദടക്കം ആറു പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. സഞ്ജന ഗല്‍റാണിയും നിയാസും അടുത്ത സുഹൃത്തുക്കളെന്നു സിസിബി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ സിസിബി ഓഫീസിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
#BREAKING #SandalwoodDrugMafia @CCBBangalore arrested actress #SanjanaGalrani, a senior officer of CCB confirmed her arrest to @DeccanHerald. Police will ask court for her police custody after producing in the court.@DeccanHerald @nkaggere @BlrCityPolice @ips_patil @CPBlr pic.twitter.com/H1OMkNmHOP
— Chaithanya (@ChaithanyaSwamy) September 8, 2020