റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്.
ചിത്രത്തിലെ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് തിരക്കഥാകൃത്തായ സഞ്ജയ്.“ഈ കഥാപാത്രത്തെക്കുറിച്ച് എഴുതുമ്പോള്‍ തന്നെ മനസ്സിലുണ്ടായിരുന്നത് മോഹന്‍ലാലാണ്. വളരെ സാഹസികനായ വ്യക്തിയാണ് ഇത്തിക്കരപക്കി. ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടാന്‍ അദ്ദേഹത്തിന് അനായാസം കഴിഞ്ഞിരുന്നുവെന്നാണ് ഐതിഹ്യങ്ങളില്‍ പറഞ്ഞിരിക്കുന്നത്.ഐതിഹ്യങ്ങള്ക്കുള്ളില് നിന്ന് കൊണ്ടു തന്നെയാണ് ഈ തിരക്കഥ പറഞ്ഞിട്ടുണ്ട്.പുതിയ കഥാപാത്രങ്ങളൊന്നും സിനിമയുടെ ഭാഗമാക്കിയിട്ടുണ്ട്. മാത്രമല്ല ചിലരുടെ പേരുകള്‍ ഐതിഹ്യങ്ങളില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. അതിലൊന്നാണ് കായംകുളം കൊച്ചുണ്ണിയുടെ പ്രണയിനിയായ ജാനകി”,സഞ്ജയ് പറയുന്നു.
കേരളത്തിൽ ആഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമ്പോൾ ഓവർസീസിൽ ചിത്രം ഒരു ദിവസം വൈകി ആഗസ്റ്റ് 16ന് റിലീസ് ചെയ്യും.മുന്നൂറോളം തിയറ്ററുകളിൽ ആണ് ചിത്രം കേരളത്തിൽ റിലീസിനെത്തുന്നത്. റെക്കോർഡ് ഫസ്റ്റ് ഡേ കളക്ഷനാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്