ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിച്ച ഹിറ്റ് ചിത്രമാണ് കെ ജി എഫ്.കന്നഡ നായകൻ യാഷ് നായകനായി എത്തിയ ചിത്രം റിലീസ് ചെയ്ത എല്ലാ ഭാഷകളിലും ഹിറ്റായിരുന്നു.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.ചിത്രം അടുത്ത വർഷം ആയിരിക്കും റിലീസിനെത്തുക. ചിത്രത്തിലെ അധീര എന്ന കഥാപാത്രം ആരാണെന്ന് അണിയറ പ്രവർത്തകർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.സഞ്ജയ് ദത്ത് ആണ് അധീരയായി എത്തുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണത്തിനായി സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് സഞ്ജയ് ദത്ത്. സംവിധായകൻ പ്രശാന്ത് നീൽ തന്നെയാണ് ഈ കാര്യം പുറത്ത് വിട്ടത്.
Looking forward to this journey! #Adheera #KGFChapter2 #KGF2 https://t.co/kB4sxXVaWF
— Sanjay Dutt (@duttsanjay) September 25, 2019
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലും ഇന്ത്യയൊട്ടാകെ നിരവധി ആരാധകരെ സമ്മാനിക്കുവാൻ യാഷ് എന്ന കലാകാരൻ സാധിച്ചു .ചിത്രത്തിലെ മാസ് രംഗങ്ങൾ ഏത് ഇന്ത്യൻ സിനിമയോടും കിടപിടിക്കുന്ന രീതിയിലാണ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കിയിരിക്കുന്നത്.