ശ്വാസകോശത്തിലെ ക്യാൻസറിന് ചികിത്സ തുടരവേ കെജിഎഫിലെ വില്ലൻ അധീരയാകാൻ ലൊക്കേഷനിൽ തിരികെയെത്തി നടൻ സഞ്ജയ് ദത്ത്. ഷൂട്ടിന് തയ്യാറായിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി സഞ്ജയ് ദത്ത് തന്നെയാണ് പുറത്തു വിട്ടത്. സഞ്ജു ബാബ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയാണ് കമന്റുകളായി ആരാധകർ നിറക്കുന്നത്.
Gearing up for #Adheera!⚔️ #KGFChapter2 pic.twitter.com/Yd2FHSUUYn
— Sanjay Dutt (@duttsanjay) October 16, 2020
ആഗസ്റ്റിലാണ് താരത്തിന് ശ്വാസകോശത്തിലെ ക്യാൻസറിന്റെ നാലാം ഘട്ടം തിരിച്ചറിഞ്ഞത്. അന്ന് മുതൽ ആരാധകരും സിനിമ ലോകവും അവരുടെ പ്രിയപ്പെട്ട ബാബയുടെ സൗഖ്യത്തിനായുള്ള പ്രാർത്ഥനയിലാണ്. സഡക് 2വാണ് അവസാനമായി പുറത്തിറങ്ങിയ സഞ്ജയ് ദത്ത് ചിത്രം. കെജിഎഫ് ചാപ്റ്റർ 2 കൂടാതെ ഭുജ്: പ്രൈഡ് ഓഫ് ഇന്ത്യ, ടോർബാസ്, ഷംഷേര, പൃഥ്വിരാജ് എന്നിങ്ങനെ നിരവധി ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.