ഗർഭിണിയാണെന്ന സന്തോഷവാർത്ത ആരാധകര അറിയിച്ചതിനു പിന്നാലെ സഞ്ജന ഗൽറാണി വിവാഹമോചിതയാകുന്നു എന്ന വാർത്തകളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞയിടെ ആയിരുന്നു സഞ്ജന ഗൽറാണി താൻ അഞ്ചുമാസം ഗർഭിണിയാണെന്ന സന്തോഷവാർത്ത അറിയിച്ചത്. എന്നാൽ, ഇതിനു പിന്നാലെ താരം വിവാഹമോചിതയാകാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ ഡോക്ടർ അസീസുമായുള്ള സഞ്ജന ഗൽറാണിയുടെ വിവാഹം മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. വിവാഹ വേഷത്തിനോട് സാമ്യമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് നിൽക്കുന്ന സഞ്ജനയുടെ ചിത്രം സോഷ്യൽ മീഡിയയി വൈറലായതോടെയാണ് വിവാഹത്തെക്കുറിച്ച് റിപ്പോർട്ടുകൾ എത്തിയത്. ആരെയും അറിയിക്കാതെ താരം വിവാഹിതയായി എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, മയക്കുമരുന്ന് കേസിൽ ജാമ്യം കിട്ടിയപ്പോൾ വിവാഹനിശ്ചയം മാത്രമാണ് കഴിഞ്ഞതെന്നായിരുന്നു സഞ്ജന പറഞ്ഞത്.
അതുകഴിഞ്ഞ് ഡോക്ടേഴ്സ് ദിനത്തിൽ താനും അസീസും വിവാഹിതരായതായി സഞ്ജന അറിയിക്കുകയായിരുന്നു. എന്നാൽ, അസീസുമായുള്ള വിവാഹബന്ധം സഞ്ജന അവസാനിപ്പിക്കാൻ പോകുന്നുവെന്നാണ് ചില കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ തന്നെക്കുറിച്ച് ഇത്തരം അടിസ്ഥാനരഹിതമായ വിവരക്കേടുകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് താൻ സഹിക്കില്ല എന്നാണ് സഞ്ജന പറഞ്ഞത്. ഇ ടൈംസിന് നല്കിയ അഭിമുഖത്തിൽ ആയിരുന്നു താന്‍ ഗര്‍ഭിണിയാണെന്ന് സഞ്ജന വെളിപ്പെടുത്തിയത്.