മലയാളികളുടെ പ്രിയതാരം ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേർക്കും ഒരേ ഉത്തരമായിരിക്കും… മോഹൻലാൽ.! അതിന് എന്താണ് കാരണമെന്ന് ചോദിച്ചാൽ എല്ലാവർക്കും പല കാരണങ്ങളുമുണ്ട്. അത്തരത്തിൽ ഒരു ലാലേട്ടൻ ഫാൻ കൂടിയാണ് സഞ്ജു സാംസൺ. ഈ ചോദ്യത്തിന് സഞ്ജുവിനും ഒരു ഉത്തരം പറയാനുണ്ട്. ഡൽഹിയിൽ വളർന്നതിനാൽ ചെറുപ്പം മുതലേ ഹിന്ദി ചിത്രങ്ങൾ കണ്ടാണ് സഞ്ജു വളർന്നത്. ആമിർഖാനും ടൈഗർ ഷെറോഫുമാണ് ഇഷ്ടതാരങ്ങൾ. പക്ഷേ അഭിനയത്തിന്റെ കാര്യത്തിൽ ലാലേട്ടൻ തന്നെയാണ് ഇഷ്ടതാരം. ലാലേട്ടൻ ചെയ്തിട്ടില്ലാത്ത വേഷങ്ങളിലില്ലയെന്നും അദ്ദേഹം എല്ലാ മലയാളികൾക്കും ഒരു വികാരമാണെന്നും സഞ്ജു ഒരു ഇന്റർവ്യൂവിൽ പറഞ്ഞു.
മരയ്ക്കാർ ആണ് മോഹൻലാലിന്റെ റിലീസ് കാത്തിരിക്കുന്ന അടുത്ത ചിത്രം. കൊറോണയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ്