സഞ്ജയ് ദത്ത്… എന്നും ഒരു ബാഡ് ബോയ് ഇമേജിലാണ് ആ നടനെ പലരും കണ്ടിട്ടുള്ളത്. താരകുടുംബത്തിൽ നിന്നും വന്ന് തന്റേതായ ഒരു സ്ഥാനം സിനിമ ലോകത്ത് പടുത്തുയർത്തിയ സഞ്ജയ് ദത്തിന്റെ ജീവിതം തിരശീലയിലാക്കുമ്പോൾ നായകനാകുന്നത് രൺബീർ കപൂറാണ്. ഉയർച്ചകളും താഴ്ചകളും ജയിലും മയക്കുമരുന്നുമെല്ലാമായി സംഭവബഹുലമായ ആ ജീവിതം കോറിയിടുന്ന ‘സഞ്ജു’ പ്രേക്ഷകനെ ആ നടനെ തിരിച്ചറിയാനുള്ള ദൃശ്യമായ ചാലകമാണ്. പ്രതീക്ഷകൾക്ക് കൂടുതൽ ഊർജമേകിയെത്തിയ ചിത്രത്തിന്റെ ട്രെയ്ലർ കാണാം.