മലയാളികളുടെ പ്രിയതാരം ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേർക്കും ഒരേ ഉത്തരമായിരിക്കും… മോഹൻലാൽ.! അതിന് എന്താണ് കാരണമെന്ന് ചോദിച്ചാൽ എല്ലാവർക്കും പല കാരണങ്ങളുമുണ്ട്. അത്തരത്തിൽ ഒരു ലാലേട്ടൻ ഫാൻ കൂടിയാണ് സഞ്ജു സാംസൺ. ഈ ചോദ്യത്തിന് സഞ്ജുവിനും ഒരു ഉത്തരം പറയാനുണ്ട്. ഡൽഹിയിൽ വളർന്നതിനാൽ ചെറുപ്പം മുതലേ ഹിന്ദി ചിത്രങ്ങൾ കണ്ടാണ് സഞ്ജു വളർന്നത്. ആമിർഖാനും ടൈഗർ ഷെറോഫുമാണ് ഇഷ്ടതാരങ്ങൾ. പക്ഷേ അഭിനയത്തിന്റെ കാര്യത്തിൽ ലാലേട്ടൻ തന്നെയാണ് ഇഷ്ടതാരം. ലാലേട്ടൻ ചെയ്തിട്ടില്ലാത്ത വേഷങ്ങളിലില്ലയെന്നും അദ്ദേഹം എല്ലാ മലയാളികൾക്കും ഒരു വികാരമാണെന്നും സഞ്ജു ഈ അടുത്ത് ഒരു ഇന്റർവ്യൂവിൽ പറഞ്ഞു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി സ്വപ്നതുല്യമായ പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന സഞ്ജുവാണ് ഇപ്പോൾ ഐപിഎല്ലിൽ റൺ വേട്ടയിൽ മുന്നിൽ നിൽക്കുന്നത്.