മലയാളത്തിന്റെ പ്രിയപ്പെട്ട നടി പാര്‍വതിയെ തേച്ചൊട്ടിച്ച് ശാന്തിവിള ദിനേശ്. മലയാള സിനിമ വളരെ മാറിപ്പോയെന്നും പണ്ട് ആയിരുന്നെങ്കില്‍ താരങ്ങളുടെ പുറകെ പോകേണ്ട ആവശ്യമില്ലെയിരുന്നുവെന്നും ഇന്ന് താര ആധിപത്യം നില നില്‍ക്കുകയാണെന്നും അത് പൊളിക്കണമെന്നും അദ്ദേഹം പറയുന്നു. നടന് ഷെയിന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ടും അദ്ദേഹം പല വിവാദ പരാമര്‍ശങ്ങളും നടത്തിയിരുന്നു. കാശ് മുടക്കുന്നവര്‍ക്ക് വില വേണമെന്നും താരങള്‍ കഥ നിശ്ചയിക്കുന്ന തീരുമാനം നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ അഭിനയിക്കുന്ന പടത്തില്‍ ഞാന്‍ ആണ് തീരുമാനിക്കുന്നത് എന്ത് അഭിനയിക്കേണ്ടത് എന്നു പാര്‍വതി പറഞ്ഞതിനോട് താന്‍ എതിര്‍ക്കുന്നുവെന്നും തന്റെ പടത്തിലാണ് അത് പറഞ്ഞെതെങ്കില്‍ ശരിയാക്കിയെനെ എന്നും അദ്ദേഹം തുറന്നടിച്ചു. മാത്രമല്ല ഞങ്ങളെന്താ ചെരയ്ക്കാന്‍ വന്നതാണേന്ന് വിചാരിച്ചോ എന്നും , നടിമാര്‍ക്ക് അല്ലേലും ഒരു പ്രാധാന്യവും സിനിമയിലില്ലെന്നും പുട്ടിന് പീരയിടുന്നതു പോലൊരു വസ്തു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഉയരെ എന്ന ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ പാര്‍വതിയ്ക്ക് വേണ്ടത് നല്‍കിയിട്ടുണ്ടെന്നും അഭിനേതാക്കളുടെ അഹങ്കാരം നിര്‍ത്തിയാലെ മലയാള സിനിമ നന്നാകൂ എന്നും അദ്ദേഹം പറഞ്ഞു.