‘എപ്പോഴും പോസിറ്റീവ് ആകണം എന്നു തന്നെയാണ് ചിന്ത. രണ്ട് ദിവസം പനിച്ചു. പിറ്റേന്ന് ടെസ്റ്റ് ചെയ്തപ്പോൾ കൊവിഡ് പോസിറ്റീവ്. കുഴപ്പം പിടിച്ച പോസിറ്റീവ്. പിന്നെ പത്ത് ദിവസം ഒരേ ചിന്ത എത്രയും വേഗം നെഗറ്റീവ് ആകണം. കൃത്യം പത്താമത്തെ ദിവസം നെഗറ്റീവ്. നെഗറ്റീവ് ആയതിന് ശേഷം (റിവെഴ്സ് ക്വാറന്റൈനു ശേഷം ) വീണ്ടും പോസിറ്റീവ് ആകാൻ ( കൊവിഡ് പോസിറ്റീവ് അല്ല ) ശ്രമം തുടങ്ങി.
അങ്ങിനെ ആറാട്ട് ലൊക്കേഷനിൽ എത്തപ്പെട്ടു. നെയ്യാറ്റിൻകര ഗോപന്റെ ( നമ്മുടെ ലാലേട്ടന്റെ ) ഒന്നൊന്നര ആറാട്ട് കുറച്ച് ദിവസം നേരിട്ട് കാണുവാനും, ആറാട്ടിൽ പങ്കാളിയാവാനും ഭാഗ്യം ലഭിച്ചപ്പോൾ ഒന്നൊന്നര പോസിറ്റീവ് എനർജി കിട്ടി. കാത്തിരിക്കാം തീയേറ്ററുകൾ പൂരപ്പറമ്പാക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിനായി. ലാലേട്ടാ നിങ്ങളൊരു മഹാ മനുഷ്യനാണ്. മഹാനടനാണ് ഈ രോഗകാലത്ത് നിങ്ങൾ സിനിമാ ലോകത്തോട് കാണിക്കുന്ന ആത്മാർത്ഥയ്ക്ക്, സ്നേഹത്തിന് മുന്നിൽ ബിഗ് സല്ല്യൂട്ട്’ എന്നാണ് സന്തോഷ് കീഴാറ്റൂര് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
നടൻ സന്തോഷ് കീഴാറ്റൂർ ആറാട്ട് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് കുറിച്ച വരികളാണ് മുകളിൽ. മോഹൻലാൽ എന്ന നടന്റെ കഴിവും സിനിമയോടുള്ള ആത്മാർത്ഥതയും എത്രത്തോളം ഉണ്ടെന്ന് മുൻപ് പല താരങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ വീണ്ടും വീണ്ടും ഓരോ താരങ്ങളും ഇത് എടുത്ത് മറയുമ്പോൾ ഒരുകാര്യം മടിയില്ലാതെ തന്നെ ഉറച്ച് പറയാം മോഹൻലാൽ എന്ന പ്രതിഭ മലയാള സിനിമയുടെ. മലയാളികളുടെ രഹസ്യ അഹങ്കാരം ആല്ല, പരസ്യമായ അഹങ്കാരം തന്നെയാണെന്ന്.