തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. എന്നെ വിമര്‍ശിക്കുന്ന എത്ര പേര് സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നല്‍കുന്നുണ്ട് എന്ന ചോദ്യവും പണ്ഡിറ്റ് ഉന്നയിക്കുന്നുണ്ട്.
അവരുടെ ഒരു പ്രോഗ്രാമിന് അബദ്ധത്തില്‍ ഞാന്‍ പോയി എന്നത് സത്യമാണ്. അതൊരു അബദ്ധമായെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ഇനി മേലില്‍ എന്റെ സമയവും കളഞ്ഞ് ആരാന്റെ പരിപാടിക്ക് പോകില്ല എന്ന് അനൂജയുടെ പോസ്റ്റ് കോണ്ടതോടെ തീരുമാനിച്ചു. ആര് സപ്പോർട്ട് ചെയ്താലും, സഹായിച്ചാലും ഇല്ലെങ്കിലും എന്റെ മരണം വരെ എന്നാലാകുന്ന സഹായങ്ങള്‍ എന്റെ വരുമാനത്തിന്റെ പകുതി ഞാന്‍ ചെയ്യുമെന്നും പണ്ഡിറ്റ് പറഞ്ഞു.
ഇവരെന്നല്ല, എന്നെ വിമര്‍ശിക്കുന്ന എത്ര പേര് സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നല്‍കുന്നുണ്ട് എന്ന ചോദ്യവും പണ്ഡിറ്റ് ഉന്നയിക്കുന്നു. ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരെയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷര്‍ട്ടും ഭക്ഷണവും തരാറുണ്ട്. ചാവാലി പട്ടികള്‍ പലതും പറയും. ചിലപ്പോള്‍ ഇവര്‍ തന്നെ അയ്യോ ഞങ്ങള്‍ക്ക് തെറ്റി പോയ് എന്നും പറഞ്ഞ് പോസ്റ്റിടാം.
ഐ ഡോണ്ട് കെയര്‍.. ഭഗവാന് ശ്രീകൃഷ്ണനാണ് എന്റെ വഴികാട്ടി. യെസ് .. ഞാനാരുടേയും സ്വത്ത് പറ്റിച്ചു എന്നോ ആരേയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം.. അവര്‍ ഷര്‍ട്ട് വാങ്ങി തന്നു, അവര്‍ ഭക്ഷണം വാങ്ങി തന്നു എന്നല്ലേ ആരോപണം.. എന്റെ കഷ്ടകാലത്തിന് ഫേസ്ബുക്ക് ഫ്രണ്ട് ആയിരുന്ന അവരുടെ പരിപാടിയില്‍ ഫ്രീ ആയി പോയി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ് . ഇനി മേലില്‍ ഇതു പോലുള്ള അബദ്ധം ആവര്‍ത്തിക്കില്ല. സാധാരണ 50000 ഒക്കെ വാങ്ങിയാണ് ഷോപ്പ് ഇനാഗുരേഷന് , ടീവി പ്രോഗ്രാംസിന് പോകാറുള്ളത്. ഓസിക്ക് ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ ഒരു വിലയുണ്ടാകില്ല. അതാണ് എനിക്ക് കിട്ടിയ മെസ്സേജ്. ഇനിയെങ്കിലും ചാരിറ്റിക്ക് റീച്ച് കിട്ടുവാനായ് പ്രശസ്തരെ വിളിക്കാതെ സ്വന്തം മാതാപിതാക്കളെ വിളിക്കുവാനുള്ള ബുദ്ധി എല്ലാവരും കാണിക്കുക.