മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ വിശേഷങ്ങള്‍ പറഞ്ഞ് ക്യാമറാമാന് സന്തോഷ് ശിവന്. ആദ്യം ബറോസിലേക്ക് തന്നെ വിളിച്ചെങ്കിലും സമയമില്ലെന്ന് പറഞ്ഞ് മാറി നിന്നു. സിനിമാ ഡാഡിക്ക് നല്കിയ അഭിമുഖത്തിലാണ് സന്തോഷ് ശിവന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തിരക്കഥാകൃത്ത് ജിജോ നേരത്തെ വിളിച്ച് ചോദിച്ചിരുന്നു. പക്ഷേ സമയമില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. മഹാമാരിയുടെ സമയമായിരുന്നു അത്. പിന്നീട് മോഹന്‍ലാലണ്ണന്‍ വിളിച്ച് ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതം പറഞ്ഞു.
മോഹന്‍ലാലിന് ക്യാമറയില്‍ നന്നായി ചിത്രമെടുക്കാനറിയാം. ലാല്‍ സാറിനൊപ്പം പണ്ടുമുതലേ സ്റ്റില്‍സ് ഒക്കെ എടുത്ത് മത്സരിക്കുമായിരുന്നു. ഈ പാന്‍ഡമിക്കിന്റെ സമയത്ത് അദ്ദേഹം വീട്ടില്‍ ഇരുന്ന് എടുത്ത പടം എനിക്ക് അയച്ചുതരുമായിരുന്നെന്നും സന്തോഷ് ശിവന് പറഞ്ഞു.