യുവതാരം ദുൽഖർ സൽമാൻ വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്റെ മകൻ സർവജിത്ത് സന്തോഷും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ്. ചിത്രം നിർമ്മിക്കുന്നതിൽ എം സ്റ്റാർ എന്റർടയിൻമെന്റ്സും പങ്കാളികളാണ്. മാട്രിമോണി പരസ്യത്തിന്റെ മാതൃകയിൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.സോഷ്യല്‍ മീഡിയയിലൂടെ ആണ് ടൈറ്റില്‍ പുറത്തിറക്കിയിരിക്കുന്നത് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്മാന് തന്നെയാണ.് ദുല്‍ഖര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത.് പ്രഖ്യാപന വേളയില്‍ തന്നെ ആരാധകര്‍ക്കിടയില്‍ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പ്രോജക്ട് ആണ് ഇത.് ടൈറ്റില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടപ്പോള്‍ ഏറെ പ്രത്യേകതയുള്ള ഈ ചിത്രത്തിന് സ്പെഷ്യല്‍ ആയ ഒരു പോസ്റ്റാണ് പങ്കുവയ്ക്കുന്നത് എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
സുരേഷ് ഗോപിയും ശോഭനയും ഏറെ ക്കാലത്തിനുശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട് . താരങ്ങളെ കൂടാതെ ഉര്‍വ്വശിയും, മേജര്‍ രവിയും ലാലു അലക്സും, ജോണി ആന്റണി തുടങ്ങിയ വന്‍ താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദര്ശന് മലയാളത്തില്‍ നായികയായി എത്തുന്ന ആദ്യം ചിത്രം കൂടിയാണിത്. അനൂപ് സത്യന് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്