പൃഥ്വിരാജ് നായകനായി ഓഗസ്റ്റ് സിനിമാസ് നിർമിക്കുന്ന അയ്യപ്പന്റെ വാർത്ത കഴിഞ്ഞ മാസമാണ് പുറത്ത് വന്നത്.ഇപ്പോഴിതാ സന്തോഷ് ശിവനും അയ്യപ്പന്റെ ചരിത്രം സിനിമയാക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്.നിർമാതാവ് തന്നെയാണ് വാർത്ത സ്ഥിതീകരിച്ചത്.
അനുഷ്ക ഷെട്ടിയും എ. ആർ റഹ്മാനും ചിത്രത്തിന്റെ ഭാഗമാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന സിനിമയ്ക്കായി തിരക്കഥ രചിച്ചിരിക്കുന്നത് പ്രശാന്താണ്.