നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച മൂൺ ഷോട്ട് എന്റർടൈന്മെന്റ്സിന്റെ സാരഥിയാണ് സന്തോഷ് ടി കുരുവിള. തന്റെ പ്രിയ സുഹൃത്തും ഛായാഗ്രഹകാനുമായ സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കാൻ ഒരുങ്ങുന്നതിന്റെ സന്തോഷം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി തുറന്ന് പറയുകയാണ് അദ്ദേഹമിപ്പോൾ.
സന്തോഷ് ടി കുരുവിളയുടെ ഫേസ്ബുക്ക് പോസ്റ്റ് :
ഇത് ആഹ്ളാദത്തിൻ്റെ കൊടുമുടി !
സ്കൂൾ കാലഘട്ടത്തിലെ സൗഹൃദത്തിന് ഇരട്ടി മധുരം പകർന്ന് ഞാനും എൻ്റെ ആത്മ സുഹൃത്ത് #സാനുജോൺവർഗ്ഗീസും ചേർന്ന്
” ഒരുമിച്ചൊരു സിനിമ “എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു ,
സിനിമ രംഗത്ത് എത്തിയ ഘട്ടം മുതൽ ഞങ്ങൾ രണ്ടും പേരും ചേർന്ന് ഒരു ചലച്ചിത്രം ഒരുക്കുക എന്നതിന് പലവട്ടം പരിശ്രമിച്ചിരുന്നു ,
പക്ഷെ സാനു ജോൺ വർഗ്ഗീസ് എന്ന ഛായാഗ്രഹകൻ്റെ ഹിന്ദി ,തെലുങ്ക് ,തമിഴ് അടക്കമുള്ള അന്യഭാഷ ചിത്രങ്ങളിലെ തിരക്ക് ഒരു വലിയ തടസ്സമായ് തന്നെ നിലനിന്നു ,ഇതിനിടെ, ഞാൻ നിർമ്മാതാവായ ” ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ” എന്നചിത്രത്തിൻ്റെ ക്യാമറ അദ്ദേഹം ചലിപ്പിച്ചു ,
ഇപ്പോൾ ,ഇതാ ഉടൻ ചിത്രീകരണം ആരംഭിയ്ക്കാൻ പോവുന്ന ചിത്രത്തിൻ്റെ സംവിധായകൻ്റെ റോളിലാണ് സാനു ജോൺ വർഗ്ഗീസ് എത്തുന്നത് ,സിനിമയുടെ നിർമ്മാതാവാകുക എന്നത് തന്നെയാണ് എൻ്റെ നിയോഗം ,ഇതിന് പെട്ടെന്നൊരു അവസരം കൈവന്നതിന് കാരണവും കോവിഡ് 19നാണ് ,മഹാമാരിയുടെ തുടക്കത്തിൽ തന്നെ മുംബൈയിൽ നിന്നും നിർബന്ധിതമായ് നാട്ടിലെത്തേണ്ട സാഹചര്യം അദ്ദേഹത്തിനുണ്ടായ് എന്നത് ഒരു ചിരകാല അഭിലാഷത്തിൻ്റെ സാക്ഷാത്കാരത്തിന് തുണയായ് ,
അതെ കോട്ടയത്തിൻ്റെ മണ്ണിൽ നിന്ന് ഈ നാടിൻ്റെ പശ്ചാത്തലത്തിൽ തന്നെ കോട്ടയം കാരായ ഞങ്ങളിരുവരുടേയും ഏറെക്കാലത്തെ ത്രില്ലിന് നിറം നൽകുകയാണ് ,
തിരക്കഥ പൂർത്തിയായ് ,ലൊക്കേഷൻ കോട്ടയത്ത് തന്നെ, മൂൺ ഷോട്ട് എൻ്റർൻ്റെയിൻ മെൻസിൻ്റെ ബാനറിൽ തന്നെയാണ് നിർമ്മാണം ,ക്യാമറ റോൾ ചെയ്ത് തുടങ്ങാൻ ഏതാനും ദിവസം കൂടി .
#യേ_ദോസ്തി_ഹം_നഹി_തോടേംഗെ…
# Santhosh_T_Kuruvilla_Sanu_John_film
#Moonshot_Entertainments
#a_Kottayam_film