ഒറ്റ ഡയലോഗ് കൊണ്ട് സോഷ്യൽമീഡിയ കീഴടക്കി ആരാധകരെ സൃഷ്ടിച്ചെടുത്ത കടുത്ത സിനിമാപ്രേമിയാണ് സന്തോഷ് വർക്കി. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായ ‘ആറാട്ട്’ കണ്ടതിനു ശേഷം ‘ലാലേട്ടൻ ആറാടുകയാണ്’ എന്ന മാസ് റിവ്യൂ നൽകിയാണ് സന്തോഷ് വർക്കി ആദ്യം ട്രോളുകളിലെ താരമായത്. പിന്നീട്, സന്തോഷ് വർക്കി ആരാണെന്ന് അന്വേഷിച്ച് എത്തിയവർ പുള്ളി ആളത്ര നിസ്സാരക്കാരനല്ലെന്ന് ട്രോളൻമാർക്ക് മുന്നിൽ കാണിച്ചു കൊടുത്തു. ആറാട്ട് സിനിമയെക്കുറിച്ച് ചിലർ നെഗറ്റീവ് അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ അത് ഡീഗ്രേഡിംഗ് ആണെന്ന് സന്തോഷ് പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു ചിത്രത്തിന്റെ തിയറ്റർ റെസ്പോൺസുമായി രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Arjun-Ashokan-4.jpg?resize=788%2C443&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/santhosh-2-e1645790512966.jpg?resize=378%2C400&ssl=1)
അർജുൻ അശോകനെ നായകനാക്കി നവാഗത സംവിധായകരായ അഭി ട്രീസ പോള് – ആന്റോ ജോസ് പെരേരിയ എന്നിവർ സംവിധാനം ചെയ്ത ‘മെമ്പർ രമേശൻ, ഒമ്പതാം വാർഡ്’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യപ്രദർശനം കാണാൻ സന്തോഷ് വർക്കിയും എത്തിയിരുന്നു. ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം യുട്യൂബ് ചാനലുകളോട് അർജുൻ അശോകൻ സംസാരിച്ചു. ആ സമയത്ത് സന്തോഷ് വർക്കിയും അടുത്തുണ്ടായിരുന്നു. അർജുൻ സംസാരിച്ചു കഴിഞ്ഞപ്പോൾ അർജുനെ ചേർത്തുനിർത്തി സന്തോഷ് വർക്കി പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുന്നത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Arjun-Ashokan-3.jpg?resize=788%2C443&ssl=1)
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Arjun-Ashokan-2.jpg?resize=788%2C443&ssl=1)
‘യുവനടൻമാരിൽ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. നല്ല ലുക്ക് ഉണ്ട്, നല്ല അഭിനേതാവാണ്. യുവനടൻമാരിൽ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. അടുത്ത മമ്മൂട്ടിയോ മോഹൻലാലോ ആകേണ്ട നടനാണ്.’ – അർജുൻ അശോകനെക്കുറിച്ച് സന്തോഷ് വർക്കി പറഞ്ഞത് ഇങ്ങനെ. ‘എന്റെ മോനേ…’ എന്നായിരുന്നു ഇതിന് അർജുൻ അശോകന്റെ മറുപടി. തുടർന്ന്, ‘സന്തോഷം, ആറാടുകയാണ്’ എന്ന് പറഞ്ഞുകൊണ്ട് അർജുൻ തിരിഞ്ഞു നടന്നു. ചെമ്പൻ വിനോദ് ജോസ്, ഗായത്രി അശോക്, മാമുക്കോയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/02/Arjun-Ashokan-1.jpg?resize=788%2C443&ssl=1)